ആലപ്പുഴ- മാവേലിക്കരയില്‍ നാലര വയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
തഴക്കര കല്ലിന്മേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ ഫെബിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി മനീത് സിങ്ങിനെയാണ് (30) നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. ടൈല്‍ വൃത്തിയാക്കുന്നതിനുള്ള ലായനി വില്‍ക്കുന്നതിനായി എത്തിയ മനീത് സിങ് കുട്ടിയെ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തു ഉണ്ടായിരുന്ന ബുള്ളറ്റിന്റെ സൈലന്‍സറില്‍ ഇരുത്തി. ഇത് കണ്ടു സഹോദരന്‍ ഡെനില്‍ നിലവിളിച്ചതോടെ മനീത് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ സിങ്ങിനെ കല്ലിന്മേലുള്ള മറ്റൊരു സ്ഥലത്തു നിന്നു കണ്ടെത്തി.