Sorry, you need to enable JavaScript to visit this website.

റിയാദ് എയര്‍ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നു

ജിദ്ദ - സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. ആദ്യ ബാച്ച് ആയി 20 പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ക്ക് കമ്പനി തുടക്കം കുറിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ 700 പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബോയിംഗ് 787-9, വീതികൂടിയ ബോയിംഗ് 777 വിമാനങ്ങളില്‍ വലിയ പരിചയസമ്പത്തുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്.
പൈലറ്റുമാരുടെ ഇന്റര്‍വ്യൂ ആരംഭിച്ചതായി റിയാദ് എയര്‍ സി.ഇ.ഒ പീറ്റര്‍ ബെല്ല്യു പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് പുതിയ പൈലറ്റുമാര്‍ കമ്പനി ജോലിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പൈലറ്റുമാര്‍ ഒക്‌ടോബറിലും നവംബറിലും ജോലിയില്‍ പ്രവേശിക്കും. കോര്‍ ഗ്രൂപ്പിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഈ വര്‍ഷം ഡിസംബര്‍ വരെ തുടരുമെന്നും പീറ്റര്‍ ബെല്ല്യു പറഞ്ഞു.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണയുള്ള റിയാദ് എയര്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ ഇനത്തില്‍ പെട്ട 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനുള്ള നടപടികള്‍ ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ചിരുന്നു. വീതികുറഞ്ഞ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുമായി ബന്ധപ്പെട്ട് കമ്പനി സജീവ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫലങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പ്രഖ്യാപിക്കും.

 

Latest News