പരിക്കുമായി വലഞ്ഞ് ലോകകപ്പില്‍ നിരാശപ്പെടുത്തിയ ശേഷം ഈജിപ്തിന്റെ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ ജഴ്‌സിയില്‍ ഗോളോടെ പുതിയ സീസണ്‍ തുടങ്ങി. ലിവര്‍പൂളിലെ പ്രഥമ സീസണില്‍ എല്ലാ അവാര്‍ഡുകളും വാരിക്കൂട്ടിയ സലാഹ് ലോകകപ്പില്‍ നിരാശപ്പെടുത്തിയിരുന്നു. ചുമലിലെ പരിക്കുമായാണ് ലോകകപ്പില്‍ കളിച്ചത്. പരിക്ക് പൂര്‍ണമായും ഭേദമായതായി ലിവര്‍പൂള്‍ കോച്ച് യൂര്‍ഗന്‍ ക്ലോപ് സ്ഥിരീകരിച്ചു.
പ്രി സീസണ്‍ ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സലാഹിന്റെ ഗോളില്‍ ലിവര്‍പൂള്‍ 2-1 ന് ജയിച്ചു. ലിറോയ് സാനെയുടെ ഗോളില്‍ സിറ്റി ലീഡ് ചെയ്യുന്ന ഘട്ടത്തില്‍ പകരക്കാരനായാണ് സലാഹ് ഇറങ്ങിയത്. ആദ്യ ഷോട്ട് തന്നെ ക്രോസ്ബാറിന് തട്ടിത്തെറിക്കുകയായിരുന്നു.