Sorry, you need to enable JavaScript to visit this website.

മീന്‍ വില്‍പന നാടകത്തില്‍ പങ്കില്ലെന്ന് സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി- ഹനാന്‍ എന്ന പെണ്‍കുട്ടി കോളേജ് യൂനിഫോം ധരിച്ച് മീന്‍ വില്‍പന നടത്തിയത് തന്റെ സിനിമക്കു വേണ്ടിയുള്ള നാടകമായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ ഹനാന്‍ നടത്തിയ മീന്‍ വില്‍പന വിവാദമായതിനു പിന്നാലെയാണ് അരുണ്‍ ഗോപിയുടെ നിഷേധം.
പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിഞ്ഞതെന്നും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തത് പബ്ലിസിറ്റി നാടകമല്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ഹനാനെ കുറിച്ചുള്ള കുറിപ്പ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്. മാധ്യമങ്ങള്‍ വഴി അറിഞ്ഞ വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ്  കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അരുണ്‍ ഗോപി പറഞ്ഞു.
പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News