Sorry, you need to enable JavaScript to visit this website.

അപര്‍ണയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് അമ്മ

തിരുവനന്തപുരം- സിനിമാ സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് കുടുംബം. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

തുടര്‍ന്ന് ഐശ്വര്യയും ബന്ധുക്കളും ചേര്‍ന്ന് അപര്‍ണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. മരിക്കാന്‍ പോകുന്നതിനു മുന്‍പ് അപര്‍ണ അമ്മയെ വിളിച്ച് സങ്കടപ്പെട്ടു കരഞ്ഞുവെന്നും താന്‍ പോവുകയാണെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.

മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു.

 

Latest News