കൊച്ചി- ഫഹദിനും നസ്രിയയ്ക്കും സ്വന്തമായി കേരളത്തിലെ ആദ്യ ഡിഫന്‍ഡര്‍ 90. കൊച്ചിയിലെ മുത്തൂറ്റ് ജെ. എല്‍. ആറില്‍ നിന്നാണ് താരദമ്പതികള്‍ വാഹനം സ്വ്ന്തമാക്കിയത്.
ഓണ്‍റോഡില്‍ 2.70 കോടി രൂപയുള്ള വാഹനത്തിന് 46 ലക്ഷത്തോളം രൂപയാണ് നികുതി ഇനത്തില്‍ മാത്രം നല്‍കിയത്.
സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ഡിഫന്‍ഡറില്‍ ആറ് എയര്‍ബാഗുകളാണ് ഉള്ളത്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ചൈല്‍ഡ് സേഫ്റ്റി ലോക്‌സ്, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ആന്റി തെഫ്റ്റ് അലാം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍, ഹില്‍ അസിസ്റ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, യു. എസ്. ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, മെറിഡിയന്‍ സറൗണ്ട് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്‍ക്കൊള്ളുന്ന കണക്ടിവിറ്റി എന്നിവയുമുണ്ട്.
ബി. എം. ഡബ്ല്യു 740 ഐ, പോര്‍ഷെ, മിനി കണ്‍ട്രിമാന്‍, ലംബോര്‍ഡിനി ഉറുസ്, റേഞ്ച് റോവര്‍ എന്നിവയാണ് ഫഹദിന്റെയും നസ്രിയയുടെയും ഗ്യാരേജിലെ മറ്റു വാഹനങ്ങള്‍.