നജ്‌റാന്‍ - നജ്‌റാന്‍ നഗരസഭക്കു കീഴിലെ ഈസ്റ്റ് നജ്‌റാന്‍ ബലദിയ വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ കേടായ 1,792 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നതായി നജ്‌റാന്‍ നഗരസഭ പറഞ്ഞു. നിയമ, നിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാവിലെയും വൈകീട്ടുമായി രണ്ടു ഷിഫ്റ്റുകളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ ബലദീ ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്ത് സഹകരിക്കണമെന്ന് എല്ലാവരും നജ്‌റാന്‍ നഗരസഭ ആവശ്യപ്പെട്ടു.