കല്‍പറ്റ-മേപ്പാടി ടൗണില്‍ ലോട്ടറിക്കടയില്‍ വില്‍പനയ്ക്കു സൂക്ഷിച്ച 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്.വിനീഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. കേസിലെ ഒന്നാം പ്രതി കോട്ടപ്പടി നെല്ലിമുണ്ട കുന്നത്തുമന മുരളി ഓടി രക്ഷപ്പെട്ടു. മദ്യം സൂക്ഷിക്കുന്നതിനു സഹായം ചെയ്ത മേപ്പാടി പ്രവീണ്‍ നിവാസില്‍ പി.എ.പ്രവീണ്‍കുമാറിനെ(33)അറസ്റ്റുചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍, എം.എ.രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എ.ഉണ്ണികൃഷ്ണന്‍, വി.രഘു, എം.ജെ.ജലജ, ഡ്രൈവര്‍ പ്രസാദ് എന്നിവരും അടങ്ങുന്ന സംഘമാണ് കടയില്‍ പരിശോധന നടത്തിയത്. ഡ്രൈ ഡേ വില്‍പനയ്ക്കു സൂക്ഷിച്ചതാണ് മദ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.