Sorry, you need to enable JavaScript to visit this website.

സീരിയൽ താരം അപർണ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം - സിനിമ-സീരിയൽ താരം അപർണയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. 
 മൃതദേഹം പി.ആർ.എസ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായാണ് വിവരം. മരണകാരണം വ്യക്തമല്ല. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന്‌ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
 മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബന്ധുക്കളിൽനിന്നും മറ്റും മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News