ഇടുക്കി- ഭർത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാന്തല്ലൂർ ഒ. എൽ .എച്ച് കോളനി സ്വദേശി രേവതി(33) ആണ് മറയൂർ - മൂന്നാർ റോഡിൽ ചട്ടമൂന്നാർ ഭാഗത്ത് വച്ച് കുഴഞ്ഞ് വീണത്. ഭർത്താവ് മണികണ്ഠനോടൊപ്പം മാട്ടുപ്പെട്ടി സന്ദർശിച്ച ശേഷം വരുന്നതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുന്ന വിവരം പറഞ്ഞത്. റോഡരുകിൽ വാഹനം നിർത്തിയപ്പോൾ ഭർത്താവിന്റെ ദേഹത്തേക്ക് കുഴഞ്ഞ് വീണു. ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകൾ:മിത്ര ( നാലാം ക്ലാസ് വിദ്യാർഥിനി)