മദീന- വിശുദ്ധ ഹജ് കർമത്തിനായി പുണ്യഭൂമിയിലെത്തി ആറാം ദിവസം ഇന്ത്യൻ ഹജ് തീർഥാടകക്ക് മദീനയിൽ സുഖപ്രസവം. ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിലെ പീർസാദ മുഹല്ല സ്വദേശിനി ശബാന പർവീൻ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. മദീനയിലെ അൽ വിലാദ ആശുപത്രിയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു പ്രസവം.
ജൂലൈ 19ന് ദൽഹി എംബാർക്കേഷൻ പോയിന്റിൽ നിന്നാണ് ഇവർ ഹജിനെത്തിയത്. 31 കാരിയായ ശബാന പർവീന്റെ കൂടെ ഭർത്താവ് ബിലാൽ അഹ്്മദ് ഉൾപ്പെടെ നാലു പേർ ഹജിനെത്തിയിട്ടുണ്ട്. ഇന്ന് മക്കയിലേക്ക് വരാനിരിക്കുകയായിരുന്നു ശബാന പർവീൻ.