Sorry, you need to enable JavaScript to visit this website.

സൗദിയിൽ പരിഷ്‌കരിച്ച പിഴകൾ ഏതൊക്കെ, വിശദമായി അറിയാം, ഹോട്ടലുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, ബങ്കുകള്‍ എന്നിവയിലെ നിയമലംഘനങ്ങള്‍

ജിദ്ദ - നഗരസഭാ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനക്കിടെ തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിന് നഗരങ്ങളുടെ വലിപ്പ വ്യത്യാസങ്ങൾക്കനുസരിച്ച് സ്ഥാപനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ പരിഷ്‌കരിച്ച നിയമാവലിയിൽ വ്യവസ്ഥ ചെയ്യുന്നു. നഗരസഭാ ലൈസൻസ് നേടാതെ പ്രവർത്തനം തുടങ്ങുന്നതിന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെയും ലൈസൻസിന് വിരുദ്ധമായ മേഖലയിൽ പ്രവർത്തിക്കുന്നതിന് 1,000 റിയാൽ മുതൽ 5,000 റിയാൽ വരെയും ലൈസൻസിൽ ഉൾപ്പെടുത്താത്ത പ്രവർത്തന മേഖല ഉൾപ്പെടുത്തുന്നതിന് 600 റിയാൽ മുതൽ 3,000 റിയാൽ വരെയും സ്ഥാപനങ്ങൾക്ക് പിഴ ലഭിക്കും. മൂക്കും വായും സ്പർശിക്കൽ, മൂക്ക് ചീറ്റൽ, തുപ്പൽ എന്നീ നിയമ ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴ ലഭിക്കുക. 

മറ്റു പ്രധാന നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ: 

പ്രവർത്തന മേഖലയുടെ സ്വഭാവത്തിനനുസരിച്ച് മേൽനോട്ടം വഹിക്കുന്ന വകുപ്പിൽ നിന്ന് ലൈസൻസ് നേടാതിരിക്കൽ 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

ഫുട്പാത്ത് ഉപയോഗിക്കൽ, ലൈസൻസ് പ്രകാരമുള്ള സ്ഥലപരിധിക്ക് പുറത്ത് ബിസിനസ് ചെയ്യൽ, വ്യാപാര സ്ഥാപനത്തിന്റെ എതിർ വശത്ത് മൊബൈൽ, സ്ഥിരം പരസ്യ ബോർഡുകൾ സ്ഥാപിക്കൽ: 4000 റിയാൽ മുതൽ 2,000 റിയാൽ വരെ 

ലൈസൻസില്ലാതെ ഹോം ഡെലിവറി വാഹനങ്ങൾ ഉപയോഗിക്കൽ 600 റിയാൽ മുതൽ 3,000 റിയാൽ വരെ

തൽക്ഷണ ലൈസൻസ് ഇഷ്യു ചെയ്യുമ്പോൾ ശരിയല്ലാത്ത രേഖകൾ സമർപ്പിക്കൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

ജല, വൈദ്യുതി, ഗ്യാസ്, മലിനജല ശൃംഖലകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാതിരിക്കൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

സ്ഥാപനങ്ങൾക്കു മുന്നിലെ മാൻ ഹോളുകളും വാട്ടർ ടാങ്കുകളും മലിനജല ടാങ്കുകളും നന്നായി മൂടാതിരിക്കൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

അളവ്, തൂക്ക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

സുരക്ഷാ വ്യവസ്ഥകൾ ലംഘിക്കൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

വ്യവസ്ഥകൾക്ക് വിരുദ്ധമായി ഇന്ധനമായി ഡീസൽ ഉപയോഗിക്കൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

ടോയ്‌ലെറ്റുകളിലെ മോശം ശുചീകരണ നിലവാരം: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

ഹെൽത്ത് കാർഡ് നേടാത്ത തൊഴിലാളികളെ ജോലിക്കു വെക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

കാലാവധി തീർന്ന ഹെൽത്ത് കാർഡുള്ള തൊഴിലാളികളെ ജോലിക്കു വെക്കൽ 200 റിയാൽ മുതൽ 1,000 റിയാൽ വരെ

വ്യാജ ഹെൽത്ത് കാർഡ് ഉപയോഗിച്ച് തൊഴിലാളികളെ ജോലിക്കു വെക്കൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

പ്രൊഫഷൻ സ്‌പെഷ്യലൈസേഷൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലുകളിൽ ഈ സട്ടിഫിക്കറ്റില്ലാത്തവരെ ജോലിക്കു വെക്കൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

സ്ഥാപനത്തിൽ എലികളോ പ്രാണികളോ ഉണ്ടാകൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയാക്കാതിരിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പാത്രങ്ങളിൽ പ്ലാസ്റ്റിക് കീസുകൾ ഉപയോഗിക്കാതിരിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

മാലിന്യങ്ങൾ കുമിഞ്ഞുകൂടൽ, വൃത്തിഹീനമായ കുപ്പത്തൊട്ടികൾ, പൊതുശുചിത്വം പാലിക്കാതിരിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

അണുനശീകരണ ജോലികൾ നടത്താതിരിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

അസംസ്‌കൃത വസ്തുക്കളും ഉൽപന്നങ്ങളും ഉപകരണങ്ങളും മലിനമാകാതിരിക്കൽ ഉറപ്പുവരുത്തുന്ന നിലക്ക് ശുചീകരണ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

മലിനജല ചോർച്ച, കവിഞ്ഞൊഴുകൽ: 800 റിയാൽ മുതൽ 4,000 റിയാൽ വരെ

ജലടാങ്കുകളുടെ മോശം ശുചീകരണ നിലവാരം: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

ഹോം ഡെലിവറി വാഹനങ്ങളുടെ മോശം ശുചീകരണ നിലവാരം: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

ഉല്ലാസ കേന്ദ്രങ്ങളിൽ നിന്നും പബ്ലിക് പാർക്കുകളിൽ നിന്നും മൃഗങ്ങളുടെ മാനില്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ

പ്രത്യേകം നിർണയിക്കാത്ത ശുചീകരണ നിയമ ലംഘനങ്ങൾ: 200 റിയാൽ മുതൽ 1,000 റിയാൽ വരെ 

നിയമ ലംഘനത്തിന് താൽക്കാലികമായി അടപ്പിച്ച കാലയളവ് അവസാനിക്കുന്നതിനു മുമ്പായി സ്ഥാപനം വീണ്ടും തുറക്കൽ: 2,000 റിയാൽ മുതൽ 10,000 റിയാൽ വരെ

കുപ്പത്തൊട്ടികൾ നന്നായി അടക്കാതിരിക്കൽ: 400 റിയാൽ മുതൽ 1,000 റിയാൽ വരെ

പട്ടികളും പൂച്ചകളും മറ്റു മൃഗങ്ങളും സ്ഥാപനങ്ങൾക്കകത്തുണ്ടാകൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയും പക്ഷികളെയും കശാപ്പ് ചെയ്യൽ: 400 റിയാൽ മുതൽ 2,000 റിയാൽ വരെ

പെട്രോൾ ബങ്കുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ

ഗുണനിലവാര മാനദണ്ഡങ്ങൾക്ക് നിരക്കാത്ത പെട്രോളും ഡീസലും മണ്ണെണ്ണയും വിൽക്കൽ: 2,000 റിയാൽ മുതൽ 10,000 റിയാൽ വരെ

മായം ചേർത്ത ഇന്ധനങ്ങൾ വിൽപന നടത്തൽ: 2,000 റിയാൽ മുതൽ 10,000 റിയാൽ വരെ

മാനദണ്ഡങ്ങൾക്ക് നിരക്കാത്ത എൻജിൻ ഓയിൽ വിൽപന നടത്തൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

ടാങ്കറുകൾ ഉപയോഗിച്ച് പെട്രോളിയം ഉൽപന്നങ്ങൾ മൊത്തമായി വിൽക്കൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

പുകയില വിൽപന സ്ഥാപനങ്ങൾ 

പതിനെട്ടിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

ലൈസൻസില്ലാതെ പുകയില ഉൽപന്നങ്ങൾ വിൽക്കൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

പതിനെട്ടിൽ കുറവ് പ്രായമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന പ്രത്യേക സ്ഥാപനങ്ങളിലേക്ക് പ്രവേശനം നൽകൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന ഹാൾ, ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന സ്ഥലം, തയാറാക്കുന്ന സ്ഥലം, ഉപകരണങ്ങൾ കഴുകുന്ന സ്ഥലം എന്നിവയെ പരസ്പരം വേർതിരിക്കാതിരിക്കൽ: 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ

ആരോഗ്യ സ്ഥാപനങ്ങൾ

മെഡിക്കൽ സ്ഥാപനങ്ങളിലെ മോശം ശുചീകരണ നിലവാരം 5,000 റിയാൽ മുതൽ 50,000 റിയാൽ വരെ

മെഡിക്കൽ മാലിന്യങ്ങൾ നിയമാനുസൃത മാർഗങ്ങളിൽ ഉപേക്ഷിക്കാതിരിക്കൽ: 5,000 റിയാൽ മുതൽ 50,000 റിയാൽ വരെ 

നിയമ ലംഘനങ്ങൾക്ക് അടപ്പിച്ചത് വ്യക്തമാക്കി പതിച്ച പോസ്റ്റർ നീക്കം ചെയ്യൽ, കാലയളവ് പൂർത്തിയാകുന്നതിനു മുമ്പായി സ്ഥാപനങ്ങൾ തുറക്കൽ: 4,000 റിയാൽ മുതൽ 40,000 റിയാൽ വരെ

ആരോഗ്യ നിരീക്ഷകരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും ജോലി തടസ്സപ്പെടുത്തൽ: 2,500 റിയാൽ മുതൽ 25,000 റിയാൽ വരെ

ആരോഗ്യ പ്രവർത്തകരെ സ്‌പെഷ്യലൈസേഷൻ പരിധി ലംഘിക്കാൻ അനുവദിക്കൽ: 2,000 റിയാൽ മുതൽ 20,000 റിയാൽ വരെ 

ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കൽ: 2,000 റിയാൽ മുതൽ 10,000 റിയാൽ വരെ
 

Latest News