പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തി

കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സമുദായ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തി. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ നായരെയും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെയും കെ സുധാകരന്‍ സന്ദര്‍ശിച്ചു.സുകുമാരന്‍ നായരില്‍ നിന്നും മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും അനുകൂല പ്രതികരണമാണുണ്ടായതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരന് ഒപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തുകയും പിന്നാലെ മുതിര്‍ന്ന നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവസാന ഘട്ടത്തിലാണ് കെ പി സി സി അധ്യക്ഷന്‍ ഇന്ന് നേരിട്ടെത്തിയത്.

 

Latest News