റിയാദ് - ഇറച്ചി അരക്കുന്ന ഗ്രൈൻഡറിൽ കുടുങ്ങിയ വിദേശ തൊഴിലാളിയുടെ കൈ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തു. തലസ്ഥാന നഗരിയിലെ ആശുപത്രിയിൽ വെച്ച് മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യത്തിലാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തൊഴിലാളിയുടെ കൈ പുറത്തെടുത്തത്. തൊഴിലാളിയുടെ ആരോഗ്യനില ഭദ്രമാണെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.