റിയാദ് - തലസ്ഥാന നഗരിയിലെ റോഡുകളിലൂടെ നിയമം ലംഘിച്ച് സഞ്ചരിച്ച മൂന്നു ലോറികളെ രഹസ്യ ട്രാഫിക് പോലീസുകാർ പിടികൂടി. പൊതുജന സുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങൾ നടത്തിയ ലോറികൾ രഹസ്യ ട്രാഫിക് പോലീസുകാർ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തുകയായിരുന്നു. വലതു വശത്തെ ട്രാക്ക് പാലിക്കാതിരിക്കൽ, നിശ്ചിത വേഗപരിധി ലംഘിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ലോറികളുടെ ഭാഗത്ത് കണ്ടെത്തിയത്. നിയമ ലംഘനങ്ങൾ നടത്തിയ ലോറികൾ രഹസ്യ ട്രാഫിക് പോലീസുകാർ കണ്ടെത്തി പിന്തുടർന്ന് തടഞ്ഞുനിർത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി ട്രാഫിക് ഡയറക്ടറേറ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.