തൃശൂർ - തൃശൂരിൽ പോത്തിന്റെ കുത്തേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിൽ ഷാജു എന്നയാളാണ് മരിച്ചത്. വളർത്തു പോത്തിന്റെ കുത്തേറ്റാണ് മരണം. പാടത്ത് കെട്ടിയിട്ട പോത്തിനെ അഴിക്കാൻ ചെന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.