Sorry, you need to enable JavaScript to visit this website.

നമസ്‌കരിക്കാൻ ഡ്രൈവർ ഓട്ടോ സൈഡാക്കി; ഇതര സംസ്ഥാന തൊഴിലാളി ഓട്ടോയുമായി മുങ്ങി

കോഴിക്കോട് - പ്രാർത്ഥനയ്ക്കായി ഡ്രൈവർ റോഡരികിൽ ഓട്ടോറിക്ഷ നിർത്തി പള്ളിയിൽ പോയപ്പോൾ ഓട്ടോയുമായി മുങ്ങി ഇതര സംസ്ഥാന തൊഴിലാളി. കോഴിക്കോട് നഗരത്തിൽ പുതിയ പാലം പള്ളിക്കു മുമ്പിൽ വച്ചാണ്  സംഭവം. 
 നഗരത്തിൽ ഓട്ടോ ഓടിക്കുന്ന പയ്യാനക്കൽ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യു.പി സ്വദേശി രാഹുൽകുമാറാണ് പ്രതിയെന്ന് മനസ്സിലായെന്നും ഇയാളെ അറസ്റ്റുചെയ്തതായും പോലീസ് പറഞ്ഞു. 
 ഓട്ടോറിക്ഷ റോഡരികിൽ കണ്ടപ്പോൾ എടുത്തുകൊണ്ട് പോകണമെന്ന് തോന്നിയതിനാലാണ് മോഷ്ടിച്ചതെന്നാണ് പ്രതി നൽകിയ മൊഴി. ഇയാൾ മറ്റേതെങ്കിലും മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
 ഓട്ടോ ഡ്രൈവർ പള്ളിയിൽ കയറിയ അവസരം മുതലെടുത്ത് കടന്നുകളഞ്ഞ പ്രതി ശേഷം സുഹൃത്തുക്കളുമായി ഓട്ടോയിൽ നഗരം കറങ്ങി. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ ഓട്ടോ ഉപേക്ഷിച്ച് ഒളിവിൽ പോകുകയായിരുന്നു.
 

Latest News