Sorry, you need to enable JavaScript to visit this website.

മാർപാപ്പയുടെ പ്രതിനിധി പ്രശ്‌നം കൂടുതൽ വഷളാക്കി; കുർബാന തർക്കത്തിൽ രൂക്ഷ വിമർശവുമായി അതിരൂപത മുഖപത്രം

കൊച്ചി - കുർബാന തർക്കം പരിഹരിക്കാനെത്തിയ മാർപാപ്പയുടെ പ്രതിനിധിയെ രൂക്ഷമായി വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം. സെപ്തംബർ ആറിന് പുറത്തിറങ്ങുന്ന 'സത്യദീപം' എഡിറ്റോറിയലിലാണ് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസലിനെ രൂക്ഷമായി വിമർശിക്കുന്നത്. 
 ഏകീകൃത കുബാർന പ്രശ്‌നത്തിൽ പരിഹാരം ഉണ്ടാക്കാനെത്തിയ വത്തിക്കാൻ പ്രതിനിധി പ്രശ്‌നം കൂടുതൽ വിഷളാക്കിയെന്നാണ് 'സത്യദീപം' കുറ്റപ്പെടുത്തുന്നത്. അടച്ചിട്ട ബസലിക്ക തുറന്ന് പരസ്യ ആരാധന നടത്തിയത് പരിധി വിട്ട പരാക്രമമായെന്നും മുഖപത്രം ചുണ്ടാക്കിട്ടി.
 അനുഷ്ഠാന വിഷയത്തെ മാർപാപ്പയോടുള്ള വിധേയത്വമായി ബന്ധിപ്പിച്ചു. ചർച്ചയ്ക്കല്ല, തീരുമാനം നടപ്പാക്കാനാണ് തന്റെ നിയോഗമെന്ന് ആദ്യമേ സിറിൽ വാസൽ പറഞ്ഞിരുന്നു. കൂടെയുള്ളവരുടെ എണ്ണമെടുക്കാനുള്ള സംഘടിത സമ്മേളനങ്ങളായിരുന്നു കൂടിക്കാഴ്ചകൾ. അടച്ചിട്ട ബസലിക്ക തുറന്ന് പോലീസ് നിയന്ത്രണത്തിലാക്കി. ആരെയും കേൾക്കാതെ എല്ലാം കേൾപ്പിച്ച് മാത്രമാണ് ഡെലഗേറ്റ് മടങ്ങിയത്.
 അകത്തോ പുറത്തോ എന്ന അവസാന ചോദ്യത്തെ ആദ്യമുയർത്തി ശിക്ഷകൊണ്ട് എല്ലാം ശരിയാക്കാമെന്ന തെറ്റിദ്ധാരണയിലാണ് വത്തിക്കാൻ പ്രതിനിധി എത്തിയത്. എന്നിട്ട് വിശുദ്ധ കുരർബാനയിലെ അനുഷ്ഠാന തർക്കത്തെ മാർപാപ്പയോടുള്ള വിധേയത്വമാക്കി ബന്ധിപ്പിക്കുകയാണ് ചെയ്തത്. ഒടുവിൽ സീറോ മലബാർ സഭയുടെ മുപ്പത്തിയൊന്നാമത്തെ സിനഡിന്റെ മൂന്ന് ദിവസങ്ങൾ പൂർത്തിയാപ്പോൾ പ്രശ്‌നത്തിൽ ചർച്ചയാകാമെന്ന ധാരണയിൽ സിനഡ് മെത്രാൻ സമിതിയെ നിയോഗിച്ചത് പുതിയ വഴിത്തിരവായെന്നും സത്യദീപം എഡിറ്റോറിയിൽ പറയുന്നു.
 ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ സർക്കുലർ ഇറക്കിയെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ മിക്ക പള്ളികളും വൈദികരും അത് പാലിച്ചിരുന്നില്ല. സിനഡ് തീരുമാനമനുസരിച്ചുള്ള ഏകീകൃത കുർബാന തടയുന്നത് ഇരുണ്ട ശക്തികളാണെന്നും വിഷയത്തിൽ അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്നും അതിരൂപതയിലെ സ്ഥിതിഗതികളിൽ മാർപാപ്പയ്ക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതിഷേധക്കാർ മാർപ്പാപ്പയുടെ കൂടെയാണോ അതോ എതിരാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

Latest News