Sorry, you need to enable JavaScript to visit this website.

പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമ; ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമെന്ന് കെ മുരളീധരൻ

- മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ എം.പി
തിരുവനന്തപുരം -
നടൻ ജയസൂര്യക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി രംഗത്ത്. നടൻ ജയസൂര്യയുടെ സിനിമയല്ല കൃഷിമന്ത്രിയുടെ സിനിമയാണ് പൊട്ടിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ജയസൂര്യ പറഞ്ഞത് പട്ടിണി സമരം നടത്തിയ കർഷകരുടെ വികാരമാണ്.  അദ്ദേഹം ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും കൃഷി മന്ത്രിക്ക് വേദിയിൽ വെച്ചുതന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. 
 കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ എല്ലാവർക്കും കിറ്റ് നൽകാനായില്ലെന്നു മാത്രമല്ല, വിതരണം ചെയ്യുമെന്ന് പറഞ്ഞവർക്കുപോലും സമയത്തിന് ഓണക്കിറ്റ് എത്തിക്കാനായില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
 

Latest News