Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ  റൂട്ട് സംബന്ധിച്ച പ്രഖ്യാപനം രണ്ടു ദിവസത്തിനകം 

മംഗളുരു-കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. ചെന്നൈയില്‍ നിന്നും പുതിയ റേക്കുകള്‍ മംഗലാപുരത്തേക്കാണ് കൊണ്ടുപോയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ട്രെയിന്‍, സര്‍വീസിന് സജ്ജമാക്കാന്‍ പാലക്കാട് ഡിവിഷന് റയില്‍വേ നിര്‍ദേശം നല്‍കി.
ഇത് മംഗളുരു എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു-കോയമ്പത്തൂര്‍, മംഗളുരു ഗോവ റൂട്ടുകളും പരിഗണയില്‍ ഉണ്ട്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകള്‍ക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതില്‍ നിന്നും 25 മാറ്റങ്ങള്‍ പുതിയ ട്രെയിനില്‍ ഉണ്ട്.

Latest News