Sorry, you need to enable JavaScript to visit this website.

റിയാദ് ഗുറാബി സെക്ടർ ഐ.സി.എഫ് തിളക്കം പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്- ഗുറാബി സെക്ടർ ഐ.സി.എഫ് തിളക്കം-2023 പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ മുഖ്യ പ്രഭാഷണം നടത്തി. മുജീബ് എറണാകുളം ഉദ്ഘാടനം 
ചെയ്തു. തന്റെ മാത്രം വളർച്ചയല്ല തന്റെ സഹോദരങ്ങളുടെ ഉന്നതിയും ലക്ഷ്യം വെച്ച് പ്രവർത്തിക്കാനും അവരെയും ഉന്നതിയിലേക്ക് ഉയർത്തിക്കൊണ്ടു വരാനും പരിശ്രമിക്കണമെന്ന് മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ ഉദ്‌ബോധിപ്പിച്ചു. റിയാദ് മുആവിയ ഇസ്തിറാഹയിൽ നടന്ന ഗുറാബി സെക്ടർ ഐ.സി.എഫ് സംഘടിപ്പിച്ച തിളക്കം-2023 പ്രവർത്തക ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിയാദ് സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഖാഫി ഓങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. 
സമിതി പഠനം, ആത്മീയം, ആദർശം, വിഷയാവതരണം, ചർച്ചാ നേരം, വിനോദം തുടങ്ങി വിവിധ സെഷനുകൾക്ക് ശുക്കൂറലി ചെട്ടിപ്പടി, അബ്ദുൽ മജീദ് താനാളൂർ, നിഷാദ് അഹ്‌സനി, അബൂ ഹനീഫ മാസ്റ്റർ, ജാബിറലി പത്തനാപുരം, ഇബ്രാഹിം കരീം എന്നിവർ നേതൃത്വം നൽകി. നിസാർ അഞ്ചൽ സ്വാഗതവും അബ്ദുൽ ഖാദർ സഖാഫി വയനാട് നന്ദിയും പറഞ്ഞു. സയ്യിദ് മൻസൂർ തങ്ങൾ, ശിഹാബ് വേങ്ങര, മഹമൂദ് കണ്ണൂർ, കരീം ഹാജി, മുഹമ്മദ് കുഞ്ഞു സഖാഫി, ശരീഫ് കിണാശ്ശേരി, നൗഷാദ് കണ്ണൂർ, ശരീഫ് സഖാഫി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
 

 

Tags

Latest News