Sorry, you need to enable JavaScript to visit this website.

കേരളത്തിലെ രണ്ടാം വന്ദേഭാരത് മംഗലാപുരത്തു നിന്ന്

ചെന്നൈ- കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിന്‍  അനുവദിച്ചതായി റിപ്പോര്‍ട്ട്. നിറം മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ എട്ട് കോച്ചുകള്‍ അടങ്ങിയ ആദ്യ റേക്ക് മംഗലാപുരത്തേക്കാണ് എത്തുക. 

മംഗലാപുരം- തിരുവനന്തപുരം, മംഗലാപുരം- എറണാകുളം എന്നീ രണ്ടു റൂട്ടുകളാണ് രണ്ടാം വന്ദേഭാരതിന്റെ പരിഗണനയിലുള്ളതെന്നാണറിയുന്നത്. ദക്ഷിണ റെയില്‍വേ ബോര്‍ഡാണ് റൂട്ട് പരിഗണിക്കുന്നത്.

രണ്ടാമത്തെ വന്ദേഭാരത് തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടിന്റെ എതിര്‍ദിശയിലായിരിക്കുമെന്ന് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും കാസര്‍ഗോഡ് അറ്റക്കുറ്റപ്പണി സൗകര്യമില്ലാത്തതിനാല്‍ മംഗളൂരുവില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. തിരുവനന്തപുരത്തേ്ക്കാണെങ്കില്‍ കോട്ടയം വഴി 634 കീലോമീറ്ററാണ് ദൂരം.

Latest News