തൃശൂര്‍ - ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിച്ച പരിചയം മാത്രമാണ് നവ്യാനായര്‍ക്കുള്ളതെന്ന് നവ്യയുടെ കുടുംബം. ഗുരുവായൂര്‍ സന്ദര്‍ശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സച്ചിന്‍ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇ ഡി നവ്യാനായരെ ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കുടുംബം വിശദീകരണവുമായി എത്തിയത്. നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ നവ്യയ്ക്ക് സച്ചിന്‍ മറ്റ് ഉപഹാരങ്ങള്‍ ഒന്നും കൊടുത്തിട്ടില്ലെന്നും ഇ ഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.