തൃശൂര്‍ - സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കണിമംഗലത്തുണ്ടായ സംഭവത്തില്‍ നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ കുത്തേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.