മുംബൈ-കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന് നവ്യ നായരുമായി അടുത്ത ബന്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് വിലപിടിപ്പുള്ള ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്നാണ് ഇ ഡിയുടെ അവകാശവാദം. . ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും അതിനപ്പുറം സച്ചിന്‍ സാവന്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് നവ്യാ നായര്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും നവ്യാനായരുമായി ബന്ധപ്പെട്ട പരമാര്‍ശങ്ങളുണ്ട്.