കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്. രാവിലെ 10മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു
ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു.
റൺവേയിലെ ടാറിംഗ് മാറ്റിസ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, റൺവേയുടെ മധ്യത്തിൽ ലൈറ്റിംങ്ങ് സംവിധാനങ്ങൾ സ്ഥാപിക്കൽ, എന്നിവയുടെ പ്രവർത്തികളാണ് പൂർത്തീകരിച്ചത്.