Sorry, you need to enable JavaScript to visit this website.

അത്തം മുതല്‍ തിരുവോണം വരെ സപ്ലൈകോയില്‍ വന്‍ കച്ചവടം, വ്യാജപ്രചാരകര്‍ക്ക് നാണമില്ലേയെന്ന് മുഖ്യമന്ത്രി

കോട്ടയം- അത്തം മുതല്‍ തിരുവോണം വരെ സപ്ലൈകോയില്‍ ഏഴ് കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പത്ത് ദിവസം 32 ലക്ഷം കാര്‍ഡ് ഉടമകളാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയത്. സപ്ലൈകോയുടെ വില്പനശാലകള്‍ ആകെ എടുത്താല്‍ 170 കോടിയുടെ കച്ചവടം നടന്നുവെന്നും മുഖ്യമന്ത്രി.

സപ്ലൈകോക്ക് എതിരെ വ്യാജപ്രചരണങ്ങള്‍ നടത്താന്‍ ഇറങ്ങിയവര്‍ക്ക് മുഖത്തേറ്റ അടിയാണിതെന്നും ഇക്കൂട്ടര്‍ക്ക് നാണം എന്ന് പറയുന്നത് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പളളിയിലെ കൂരോപ്പടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവോണത്തിന് മുമ്പുള്ള നാല് ദിവസങ്ങളില്‍ 2681 മെട്രിക് ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വില്പന ശാലകളിലൂടെ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടര ലക്ഷത്തോളം ആളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. 26,000 ത്തില്‍ അധികം കര്‍ഷകര്‍ക്ക് നേട്ടമുണ്ടായി. കണ്‍സ്യൂമര്‍ഫെഡ് മുഖേന 106 കോടിയോളം രൂപയുടെ വില്‍പ്പന നടന്നുവെന്നും 20 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Latest News