Sorry, you need to enable JavaScript to visit this website.

എ.കെ.ജി സെന്റർ നിൽക്കുന്നത് നിയമം ലംഘിച്ചുള്ള ഭൂമിയിൽ-മാത്യു കുഴൽനാടൻ

കോട്ടയം- എ.കെ.ജി സെന്റർ നിൽക്കുന്നത് നിയമവിധേയമായ സ്ഥലത്താണോ എന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ ഇക്കാര്യം ചോദിച്ചത്. എ.കെ.ജി സെന്റർ നിയമം ലംഘിച്ചുള്ള പട്ടയഭൂമിയിലാണ്. ചിന്നക്കനാലിൽ എല്ലാ തരത്തിലുള്ള നിയമവും പാലിച്ചാണ് ഹോം സ്‌റ്റേ നടത്തുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 
സി.പി.എമ്മിന്റെ ഇടുക്കിയിലെയും എറണാകുളത്തെയും ജില്ലാ സെക്രട്ടറിമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് പറയാൻ സി.പി.എമ്മിന് ആർജവമുണ്ടോ എന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ.  ഈ ആരോപണം ഉന്നയിച്ചതിന് തന്റെ പേരിൽ മാനനഷ്ടക്കേസ് കൊടുക്കാനും കുഴൽനാടൻ വെല്ലുവിളിച്ചു. കുറഞ്ഞ കാലം കൊണ്ടാണ് സി.പി.എം നേതാക്കൾ പണം വാരിക്കൂട്ടുന്നത്. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ വേണ്ടിയാണ് താഴെക്കിടയിലുള്ള നേതാക്കളുടെ അനധികൃത സമ്പാദ്യങ്ങളെ പറ്റി ചോദിക്കാൻ പാർട്ടിക്ക് സാധിക്കാത്തത്. വീണ വിജയന്റെ എക്കൗണ്ട്, അവർ അടച്ച ജി.എസ്.ടിയുടെ വിവരം, വീണയുടെ കമ്പനി കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി മാത്രമേ വാങ്ങിയുള്ളൂ എന്ന തന്റെ മുൻ ആരോപണത്തിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. സി.പി.എമ്മിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കാണ് ഇപ്പോഴത്തെ നേതാക്കൾ നയിക്കുന്നത്. അത് ഇല്ലാതാക്കാനുള്ള നിയോഗമായിരിക്കും തനിക്കുള്ളതെന്നും കുഴൽനാടൻ പറഞ്ഞു.
 

Latest News