കോട്ടയം - ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാറിനെയാണ് മുളന്തുരുത്തി ഒലിപ്പുറം റെയിൽവെ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്മകുമാർ ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഭർത്താവിനെ ഇന്ന് മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വെട്ടേറ്റ ഭാര്യ തുളസി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.