ആറ്റിങ്ങല്‍- വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായത്. കടയ്ക്കാവൂര്‍ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ ആറുപേര്‍ ഉണ്ടായിരുന്നു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു (23) ആണ് മരിച്ചത്. കിളിമാനൂര്‍ സ്വദേശി അക്ഷയ്, അക്ഷയ്, കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്‍, സ്റ്റീഫന്‍, വക്കം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡൊമിനിക് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കുഴിയെടുത്ത ഭാഗത്ത് സൈന്‍ ബോര്‍ഡുകള്‍ ഇല്ലായിരുന്നു.