Sorry, you need to enable JavaScript to visit this website.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം

അബുദാബി- ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ യില്‍ രണ്ട് ഇന്ത്യക്കാര്‍ അടക്കം നാല് പേര്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. നെതര്‍ലാന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റ് രണ്ട് പേര്‍.
കുവൈത്തില്‍ താമസിക്കുന്ന 32 കാരനായ റജീബ് ആണ് ഒരു ഇന്ത്യക്കാരന്‍. സെയില്‍സ്മാനാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷമായി തന്റെ 9 സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങി. 100,000 ദിര്‍ഹത്തിന്റെ വിജയത്തില്‍ താന്‍ സന്തോഷവാനാണെന്ന് റജീബ് പറഞ്ഞു.
ദുബായില്‍ താമസിക്കുന്ന മുംബൈയില്‍നിന്നുള്ള 52 കാരന്‍ നിഖില്‍ചന്ദ്ര ഷാ ആണ് വിജയിലായ രണ്ടാമന്‍. തന്റെ 7 സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു മാസംപോലും നഷ്ടപ്പെടാതെ ബിഗ് ടിക്കറ്റ് വാങ്ങുന്നയാളാണ് ഷാ.

 

 

Latest News