(പുതുപ്പാടി) കോഴിക്കോട് - താമരശ്ശേരി പുതുപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽ പെട്ട് മരിച്ചു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനി തസ്‌നിയാണ് മരിച്ചത്. പുതുപ്പാടിക്കടുത്ത ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ചാണ് അപകടം.
പെൺകുട്ടി മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. പെൺകുട്ടിയെ ഉടനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.