Sorry, you need to enable JavaScript to visit this website.

കേരളത്തിലേക്ക് ഇത്തിഹാദ് സര്‍വീസുകള്‍ കൂട്ടുന്നു, തിരുവനന്തപുരം, കോഴിക്കോട് സര്‍വീസുകള്‍ വീണ്ടും

അബുദാബി- ഇത്തിഹാദ് എയര്‍വേയ്‌സ് നവംബര്‍ മുതല്‍ കേരളത്തിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നു. കൊച്ചിയിലേക്ക് 8 അധിക സര്‍വീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതല്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍  പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലര്‍ച്ചെ 2.20നും കോഴിക്കോട് സര്‍വീസ് ഉച്ചക്ക് 1.40നുമാണ് പുറപ്പെടുക.

അബുദാബി-കൊച്ചി സെക്ടറില്‍ 8 അധിക സര്‍വീസ് കൂടി വരുന്നതോടെ നവംബര്‍ മുതല്‍ ആഴ്ചയില്‍ 21 സര്‍വീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച് സെപ്റ്റംബര്‍ 15 മുതല്‍ ചെന്നൈയിലേക്ക് 7 അധിക സര്‍വീസ് കൂടി വരുന്നതോടെ ആഴ്ചയില്‍ 21 സര്‍വീസുണ്ടാകും. കോവിഡ് കാലത്ത്  നിര്‍ത്തിവച്ച ചില സെക്ടറുകളിലേക്ക് അബുദാബിയില്‍നിന്ന് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ സര്‍വീസ് തുടങ്ങിയിരുന്നു. ഇതിനു പുറമേ  ഇത്തിഹാദ് കൂടി സര്‍വീസ് നടത്തുന്നതോടെ ഈ സെക്ടറില്‍ നിരക്കു കുറഞ്ഞേക്കും.

 

Latest News