അബുദാബി- വരാനിരിക്കുന്ന ദേശീയ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.
സെപ്റ്റംബര്‍ 11ന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നത്താന്‍ പാടില്ല. 11 ന് ശേഷം ആരംഭിച്ച് ഒക്ടോബര്‍ 3 വരെ 23 ദിവസത്തേക്ക് പ്രചാരണം നടത്താം.
നിശ്ചിത സമയപരിധിക്ക് പുറത്ത് ഏതെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തിരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാകുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം കവിയാത്ത പിഴ, സ്ഥാനാര്‍ഥിക്ക് നല്‍കിയ പ്രചാരണ അനുമതി റദ്ദാക്കല്‍ എന്നിവ നേരിടേണ്ടിവരും.