റിയാദ് - മധ്യറിയാദിൽ ലൈസൻസില്ലാതെയും ആരോഗ്യ, സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെയും സ്ഥാപനങ്ങൾ നടത്തിയ വിദേശികളെ റിയാദ് നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് പിടികൂടി. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ബേക്കറിയുൽപന്നങ്ങൾ നിർമിച്ച് മൊത്തമായി വിതരണം ചെയ്തവരും പഴയ കെട്ടിടം കേന്ദ്രീകരിച്ച് മരഉരുപ്പടി നിർമാണ കേന്ദ്രം നടത്തിയവരുമാണ് പിടിയിലായത്. ഇരു സ്ഥാപനങ്ങളും അധികൃതർ അടപ്പിച്ചു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നാടുകടത്താൻ നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി റിയാദ് നഗരസഭ അറിയിച്ചു.