തബൂക്ക്-പ്രവാസി വെൽഫെയർ തബൂക്ക് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യദിന സംഗമം'സംഘടിപ്പിച്ചു.തബൂക്ക് മത്അം ബലദ് അൽ അറബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തബൂക്കിലെ വിവിധ രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക,കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.പരിപാടിയുടെ ഉദ്ഘാടനം സിറാജ് എറണാകുളം നിർവ്വഹിച്ചു.ഷമീർ കണ്ണൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ആഷിക്ക് (കെ.എം.സി.സി), നൗഷാദ് (തനിമ), ഉബൈസ് മുസ്തഫ(മാസ്സ്), ജയ് മോൻ (എറണാകുളം വെൽഫെയർ),ലാലു ശൂരനാട് (ഒ.ഐ.സി.സി), സജീബ് അൽ അംരി (ടൗൺ ടീം മാനേജർ)എന്നിവർ ആശംസകളർപ്പിച്ചു. നമ്മുടെ രാജ്യം ഒരുപാട് പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും വംശീയതയും വർഗീയതയും പറഞ്ഞു മനുഷ്യസമൂഹത്തിനിടയിൽ വിഭജനത്തിന്റ വിത്ത് പാകുന്ന ഫാഷിസ്റ്റുകൾക്കെതിരെ സഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പകർന്ന് യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയർ തബൂക്ക് സംഘടിപ്പിച്ച കൂട്ടായ്മയുടെ സംഗമം ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെയും ഹരിയാനയിലെയും ജനവിഭാഗത്തോട് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രവാസി വെൽഫെയർ നേതാക്കൾ യോഗത്തിൽ പറഞ്ഞു. മഹത്തായ ഹജ് സേവനം നിർവഹിച്ച ജിദ്ദ പ്രൊവിൻസ് വൈസ് പ്രഡിഡണ്ടും നാഷണൽ കമ്മിറ്റി മെമ്പറുമായ സിറാജ് എറണാകുളത്തെ മാസ്സ് തബൂക്ക് ഉബൈസും താരിഖിനെ ജയ്‌മോൻ എറണാകുളം വെൽഫെയറും പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു.ഹജ് വളണ്ടിയർ സേവനം നിർവഹിച്ചവർക്കുള്ള അംഗീകാര സർട്ടിഫിക്കറ്റ് ലാലു ശുരനാട് വിതരണം ചെയ്തു.കെ.പി.സിറാജും സംഘവും ദേശീയ ഗാനവും ഫെൻസി സിറാജ് ദേശഭക്തി ഗാനവും ആലപിച്ചു. ഹാഷിം ഇരിക്കൂർ സ്വാഗതവും അലി പൊന്നാനി നന്ദിയും പറഞ്ഞു. ഷിഹാസ് കൊച്ചി,താരിഖ്, ഷമീർ തൊട്ടുങ്ങൽ,മുഹമ്മദ് ലാം,ബഷീർ മലവട്ടം,അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.