Sorry, you need to enable JavaScript to visit this website.

ചെങ്ങറ സമരഭൂമിയിൽ ദമ്പതികൾക്ക് വെട്ടേറ്റു, പ്രതി പിടിയില്‍

പത്തനംതിട്ട- ചെങ്ങറ സമരഭൂമിയിൽ കുട്ടികളുടെ മുന്നിൽ വെച്ച് ദമ്പതിമാരെ വെട്ടിപ്പരുക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ ചെങ്ങറ സമരഭൂമിയിൽ ശാഖ 48 ൽ താമസിക്കുന്ന ശ്യാം (50) ആണ് അറസ്റ്റിലായത്.  ശ്യാമിനെതിരേ സമരഭൂമിയിലെ ശാഖയിൽ പരാതി നൽകിയതിൽ പ്രകോപിതനായ പ്രതി  ഉച്ചയോടെ സമരഭൂമിയിലെ താമസക്കാരായ ബീനയെയും ഭർത്താവ് ബിനുവിനെയും തടഞ്ഞുനിർത്തി വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.  രണ്ടു മക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.

അതുമ്പുംകുളത്തെ റേഷൻ കടയിൽ പോയി കുട്ടികളുമായി തിരികെ ചെങ്ങറ സമരഭൂമിയിലേക്ക് വരുമ്പോഴാണ് ശ്യാം വഴിക്കു വച്ച് ഇവരെ തടഞ്ഞത്. തുടർന്ന് കൈയിലെ സ്കൂൾ ബാഗിൽ കരുതിയ വടിവാളെടുത്ത് ആക്രമിക്കുകയുമായിരുന്നു.ബിനുവിനെ ആദ്യം വെട്ടി. തടയാനുള്ള ശ്രമത്തിനിടെ ഇടതു കൈപ്പത്തിയിൽ വെട്ടേറ്റു. കൊല്ലുമെന്ന് ആക്രോശിച്ച് ബീനയെ കഴുത്തിൽ വെട്ടി. തടയാൻ ശ്രമിച്ച ബിനുവിനെ വീണ്ടും വെട്ടി. ബിനുവിന് ഇടതുകാലിൽ പരുക്കേറ്റു. ഭയന്നുപോയ കുട്ടികൾ ബന്ധുവിനെ വിവരം അറിയിക്കാൻ ഓടിപ്പോയെങ്കിലും കാണാതെ തിരിച്ചെത്തി.

ഈസമയം പ്രതി അതുമ്പുംകുളം ഭാഗത്തേക്ക് ഓടിപ്പോയി എന്നും യുവതിയുടെ മൊഴിയിലുണ്ട്. തൊട്ടടുത്ത ശാഖാ ഓഫീസിൽ ഉണ്ടായിരുന്ന ആളുകൾ ചേർന്ന് ആംബുലൻസ് വരുത്തി കോന്നി താലൂക്ക് ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. മലയാലപ്പുഴ എസ് ഐ വി എസ് കിരൺ  കേസ് രജിസ്റ്റർ ചെയ്ത്അന്വേഷണം ആരംഭിക്കുകയും, ഉടനടി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനാപുരംപിറവന്തൂർ ആനക്കുളത്തുനിന്നും 20 വർഷം മുമ്പ് ചെങ്ങറ സമരഭൂമിയിലെത്തി താമസമാക്കിയതാണ് ബിനുവിന്റെ കുടുംബം.

Latest News