കൊച്ചി- സ്വകാര്യ ബസ്സില്‍ കലൂര്‍ മാതൃഭൂമി ജംഗ്ഷനില്‍ നിന്നും ഹൈക്കോര്‍ട്ട് ഭാഗത്തേക്ക് യാത്ര ചെയ്ത യാത്രക്കാരന്റെ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും 4500 രൂപയും അടങ്ങുന്ന പേഴ്സ് മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചേര്‍ത്തല കുത്തിയതോട് ചെമ്മനാട് മേമന ഹൗസില്‍ മാത്യൂസ് സോര്‍ട്ടര്‍ (40), ചമ്മനാട്, കുത്തിയതോട്, ചേര്‍ത്തല എന്നയാളെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ പറഞ്ഞ കുറ്റസമ്മത മൊഴി പ്രകാരം ബസ്സ് യാത്രക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്യാറുണ്ടന്നും ഇവ പള്ളുരുത്തിയിലുള്ള സന്തോഷ് എന്നയാള്‍ക്ക് വില്‍പ്പന നടത്തിയെന്നും പറഞ്ഞതിനെ തുടര്‍ന്ന് പള്ളുരുത്തി കടെഭാഗം കൊച്ചന്‍ചേരിയില്‍ സന്തോഷ് (54) അറസ്റ്റിലായി.
ഇയാളുടെ പക്കല്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.
ഇവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ് ടി. എസ്, ദര്‍ശക്, വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, തങ്കരാജ്, ജിത്തു രമേശ്, ഗിരീഷ് കെ. എസ്, ഷിജു പി. കെ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ കൊച്ചി സിറ്റിയിലെ പല സ്റ്റേഷനുകളിലും മോഷണക്കേസുകള്‍ നിലവിലുണ്ട്.