ഇരിട്ടി - പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന്റെ സുഹൃത്തായ യുവാവിനെതിരെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് പതിനൊന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തായ മുപ്പത്തിയഞ്ചുകാരന്‍ പീഡിപ്പി ക്കാന്‍ ശ്രമിച്ചത്. സ്‌കൂള്‍ അധികൃതര്‍ ഉളിക്കല്‍ പോലീസില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.