കൊല്‍ക്കത്ത - ഈ വര്‍ഷം ഡിസംബറില്‍ തന്നെ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പി അതിനുള്ള ഒരുക്കത്തിലാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചുകൊണ്ടാണ് മമത ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തിന്റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ബി ജെ പിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് പോകും. ഇടത് മുന്നണിയെ ബംഗാളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരും കരുതിയില്ലെങ്കിലും ഞങ്ങള്‍ അവരെ നീക്കി. ബി ജെ പിയെ കേന്ദ്രത്തില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍ ഞങ്ങള്‍ക്ക് അതും ചെയ്യാന്‍ സാധിക്കും. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന തന്നെ മാറ്റുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.