Sorry, you need to enable JavaScript to visit this website.

ഡ്രീം ടീമില്‍ ബ്രസീലിന്  മുന്‍തൂക്കം, അര്‍ജന്റീന ഇല്ല

ലോകകപ്പിലെ മികച്ച ഇലവനെ കണ്ടെത്താന്‍ ഫിഫ വെബ്‌സൈറ്റിലൂടെ നടത്തിയ വോട്ടെടുപ്പിന്റെ ഫലം പുറത്തുവിട്ടു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഫിഫ വേള്‍ഡ് കപ്പ് ഇലവനില്‍ സ്ഥാനം നേടിയെങ്കിലും ലിയണല്‍ മെസ്സി പുറത്തായി. ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച്ചിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ഫിഫ തീരുമാനം ആരാധകരും ശരിവെച്ചു. ഇതുവരെ ആര്‍ക്കും കിട്ടിയിട്ടില്ലാത്ത 49 ശതമാനം പേരാണ് മോദ്‌റിച്ചിനെ ഫിഫ ഇലവനിലേക്ക് തെരഞ്ഞെടുത്തത്. വേറൊരു സവിശേഷത ഫ്രാന്‍സിന്റെ ടീനേജ് സെന്‍സേഷന്‍ കീലിയന്‍ എംബാപ്പെയെക്കാള്‍ വോട്ട് ബ്രസീലിന്റെ ബ്രസീലിന്റെ ഫെലിപ്പെ കൗടിഞ്ഞോക്ക് ലഭിച്ചുവെന്നതാണ്. കൗടിഞ്ഞോക്ക് 45.6 ശതമാനവും എംബാപ്പെക്ക് 41.1 ശതമാനവും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച നെയ്മാറിനും ഫിഫ ഇലവനില്‍ സ്ഥാനം കിട്ടിയില്ല. എന്നാല്‍ ക്വാര്‍ട്ടറില്‍ പുറത്തായിട്ടും ഏറ്റവും കൂടുതല്‍ സ്ഥാനം കിട്ടിയത് ബ്രസീലിനാണെന്നത് കൗതുകമായി. മെസ്സിയുള്‍പ്പെടെ അര്‍ജന്റീനയുടെ ഒരു കളിക്കാരനും ഡ്രീം ടീമില്‍ സ്ഥാനം നേടിയില്ല.
കൗടിഞ്ഞൊ, ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്), ക്രിസ്റ്റ്യാനൊ (പോര്‍ചുഗല്‍), കെവിന്‍ ഡിബ്രൂയ്‌നെ (ബെല്‍ജിയം) എന്നിവരടങ്ങുന്നതാണ് ആക്രമണ നിര.
ഫിഫ ടെക്‌നിക്കല്‍ സമിതി തീരുമാനിച്ചതു പോലെ മികച്ച ഗോളിക്കുള്ള വോട്ട് കിട്ടിയതും തിബൊ കോര്‍ടവക്ക് തന്നെ. 11 പേരില്‍ കുറഞ്ഞ രണ്ടാമത്തെ വോട്ടിന് ടീമിലെത്തിയത് ബെല്‍ജിയംകാരനാണ്. റഫായേല്‍ വരാന്‍ (ഫ്രാന്‍സ്), ഡിയേഗൊ ഗോദീന്‍ (ഉറുഗ്വായ്), തിയാഗൊ സില്‍വ (ബ്രസീല്‍), മാഴ്‌സെലൊ (ബ്രസീല്‍) എന്നിവരടങ്ങുന്നതാണ് പ്രതിരോധ നിര.
ടീമിലെത്തിയ കളിക്കാരും വോട്ടും.
തിബൊ കോര്‍ടവ (19%), ഗോദീന്‍ (25.8%), മാഴ്‌സെലൊ (18%), തിയാഗൊ സില്‍വ (29.3%), വരാന്‍ (31.5%), കൗടിഞ്ഞൊ (45.6%), ഡിബ്രൂയ്‌നെ (30.6%), മോദ്‌റിച് (49%), കെയ്ന്‍ (36.3%), എംബാപ്പെ (41.1%), ക്രിസ്റ്റ്യാനൊ (25.2%)
 

Latest News