ആലപ്പുഴ - കരിമണല്‍ ഖനനംമൂലം ഉണ്ടാകാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ച
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കരിമണല്‍ ഖനനം നടത്തി കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശം ഇല്ലാതാക്കി കൊണ്ടിരിക്കുന്നതില്‍ പ്രതിഷേധിച്ചും കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട അഴിമതി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടും ധീവര സഭാ നേതാക്കള്‍ കരിമണല്‍ ഖനനമേഖലയായ തോട്ടപ്പള്ളിയില്‍ ഓണദിവസം രാവിലെ 10 മണി മുതല്‍ അഞ്ചു മണി വരെ ഉപവാസ സമരം നടത്തും.
കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയും സമരം ചെയ്യുകയും ചെയ്തിട്ടുപോലും ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന് ഉള്ളതെന്ന് ധീവരസഭ ആരോപിച്ചു.
സമരം ചെയ്തതിന്റെ പേരില്‍ നിരവധി കേസുകളില്‍ സ്ത്രീകളടക്കം പ്രതികളാണ്. എല്ലാനിലയിലുംസമരത്തെ പരാജയപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് കരിമണല്‍ ഖനനംനടത്തിക്കൊണ്ടിരിക്കുന്നത്.അടുത്തകാലത്ത് വന്ന വാര്‍ത്തകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് മുഖ്യമന്ത്രിഎന്തുകൊണ്ടാണ് ഇതില്‍ താല്‍പര്യം എടുക്കുന്നതെന്ന് തോന്നി പോകുന്നത്.കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഉന്മൂലനം ചെയ്തു കോടി കണക്കിന് രൂപയുടെ അഴിമതി നടത്തുന്നതിനെതിരെയാണ് തിരുവോണനാളില്‍ ധീവരസഭാ നേതാക്കള്‍ ഉപവാസ സമരം നടത്തുന്നതെന്ന് സെക്രട്ടറി വി ദിനകരന്‍ പറഞ്ഞു. കള്ളവും ചതിയും പൊളിവചനവുംഇല്ലാതെ മനുഷ്യരെ എല്ലാം ഒന്നായി കണ്ട് ഭരണം നടത്തിയ നീതിമാനായ മഹാബലി തന്റെ പ്രജകളെകാണാന്‍ വരുമ്പോള്‍ ഉപവാസ സമരം നടത്തേണ്ടി വന്നത് മഹാബലിയോടുള്ള അനാദരവുകൊണ്ടല്ല. മറിച്ച് ഇന്നത്തെ ഭരണകൂടത്തിനോടുള്ള പ്രതിഷേധം കൊണ്ടാണ്എ.
1970 കളില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാന്യനായഎ. കെ.ആന്റണിയുടെഔദ്യോഗിക വസതിക്കു മുമ്പില്‍ ഓണദിവസം സഭഉപവാസംനടത്തുംഎന്ന് പ്രസ്താവിച്ചപ്പോള്‍ അദ്ദേഹം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച കാര്യം ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു.എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയില്‍ നിന്ന് അത്തരം ഒരു നീക്കവുംഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.