അബഹ - സൗദിയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഡ്രോൺ ഉപയോഗിച്ച് പകർത്തി സൗദി പൗരൻ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലാണ് സമുദ്ര നിരപ്പിൽ നിന്ന് 2,000 മീറ്ററോളം ഉയരത്തിൽ പർവത മുകളിൽ ഹലൽ എന്ന് പേരുള്ള വെള്ളച്ചാട്ടമുള്ളത്. കുറച്ചു കാലം നിലച്ച ശേഷം മഴക്കു ശേഷമാണ് വെള്ളച്ചാട്ടം വീണ്ടും പ്രത്യക്ഷപ്പെട്ടത്. കൂറ്റൻ പർവത മധ്യത്തിലെ പാറകൾക്കിടയിലൂടെയാണ് വെള്ളം ഒഴുകുന്നത്. വെള്ളച്ചാട്ടത്തിന്റെ സമീപത്ത് എത്തിപ്പെടുക തീർത്തും ദുഷ്‌കരമാണെന്ന് വീഡിയോ പുറത്തുവിട്ട സൗദി പൗരൻ പറഞ്ഞു.