തിരുവനന്തപുരം- കേരളത്തില്‍ ഇത്തരത്തില്‍ ചുട്ടു പൊള്ളുന്ന ഓണ നാളുകള്‍ ഓര്‍മയിലില്ലെന്ന് പഴമക്കാര്‍.
ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്‌സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും, കോട്ടയം ജില്ലയില്‍ 35 ഡിഗ്രി വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34ത്ഥഇ വരെയും, തിരുവനന്തപുരം ജില്ലയില്‍ 33 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത.സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.