തിരുവനന്തപുരം - യു.പിയിലെ മുസാഫർപൂരിൽ മുസ്‌ലിം വിദ്യാർത്ഥിയെ സഹപാഠികളെകൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മയും തയ്യാറാണെങ്കിൽ കുട്ടിയെ ദത്തെടുത്ത് എല്ലാ സൗകര്യവും ഒരുക്കി പഠിപ്പിക്കാൻ കേരളം തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
കേരളം യു.പി മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യം പറഞ്ഞ് കത്തയച്ചിട്ടുണ്ട്. എന്നാൽ, മറുപടി കിട്ടിയിട്ടില്ല. രാജ്യത്തെ സംഭവവികസങ്ങളുടെ ഒരു ഉദാഹരണമാണ് യു.പിയിലുണ്ടായത്. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയതയെന്നും മന്ത്രി വ്യക്തമാക്കി.