പാലക്കാട് - പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഴുകി ദ്രവിച്ച മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.