Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ - കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സഹലിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News