തിരുവനന്തപുരം - സാധാരണക്കാര്‍ക്ക് കിട്ടാത്ത ഓണക്കിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് സ്വീകരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ തീരുമാനിച്ചു. സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യു ഡി എഫ് എം എല്‍ എമാര്‍ക്ക് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യു ഡി എഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.