തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലര്‍ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്ത്താന്‍ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രയാസം അനുഭവിക്കുന്നവര്‍ ഓണം ആഘോഷിക്കണമെന്ന് കരുതി സര്‍ക്കാര്‍ ഇടപെട്ട് 18,000 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിന്‍ നടന്‍ ഫഹദ് ഫാസില്‍, നര്‍ത്തകി മല്ലിക സാരാഭായി എന്നിവര്‍ മുഖ്യാതിഥികളായി. ഓഗസ്റ്റ് 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ നടക്കുക.