ദുബായ് - വിമാനത്തില്‍ യാത്രക്കാര്‍ മദ്യപിച്ചും അല്ലാതെയും പ്രശ്‌നങ്ങളുണ്ടാക്കുന്നത് വിമാനക്കമ്പനികള്‍ക്ക് തലവേദനയാകുന്നു. ഈയാഴ്ച തന്നെ ദുബായില്‍നിന്ന് രണ്ടു വിമാനങ്ങളിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിയത്.
മദ്യപിച്ച് നാല് യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ദുബായ്-കൊച്ചി വിമാനം വ്യാഴാഴ്ച ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി. 4 പേരെയും രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ശേഷമാണ് യാത്ര തുടര്‍ന്നത്.
അമിതമായി മദ്യപിച്ച ഇവര്‍ പരസ്പരം വഴക്കിടുകയും ഉച്ചത്തില്‍ സംസാരിച്ച് സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ വിമാന ജീവനക്കാര്‍ ഇടപെട്ടെങ്കിലും ശാന്തരായില്ല. തുടര്‍ന്നാണ് വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കിയത്. വിമാന ജീവനക്കാരില്‍നിന്ന് പരാതി എഴുതിവാങ്ങിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഫ്‌ളൈ ദുബായ് വിമാനം 5 മണിക്കൂര്‍ വൈകിയതിനും കാരണം യാത്രക്കാര്‍ തമ്മിലുണ്ടായ പ്രശ്‌നമാണെന്ന് വിമാന കമ്പനി അറിയിച്ചു. ഇതര യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.